ഡല്‍ഹി സംഘര്‍ഷം: ഉമര്‍ഖാലിദിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു

Update: 2021-07-27 08:13 GMT

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. യുഎപിഎ പ്രകാരുമുള്ള വകുപ്പുകളാണ് ഉമര്‍ ഖാലിദിനെതിരേ ചുമത്തിയിട്ടുളളത്.

പ്രതിഭാഗം ജാമ്യത്തിനുവേണ്ടി ഉന്നയിച്ച കാരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ പ്രോസികൂഷന്‍ അഭിപ്രായപ്പെട്ടു.

2020 സ്പ്തംബര്‍ 13ാം തിയ്യതിയാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തിനെതിരേ യുഎപിഎ ചുമത്തി.

മാര്‍ച്ച് 6 2020, രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് ഉമറിനെതിരേ ചുമത്തിയിട്ടുള്ളത്.

ഉമര്‍ ഖാലിദിനു പുറമെ വിദ്യാര്‍ത്ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന കാലിത, സഫൂറ സര്‍ഗാര്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ, ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസ്സൈന്‍ തുടങ്ങിയവര്‍ക്കെതിരേയും യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്.

ആസിഫ്, ദേവാംഗന, നടാഷ നര്‍വാള്‍ എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചു.

ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 750 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സംഘപരിവാരിന്റെ മുന്‍കയ്യില്‍ നടന്ന സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ തകര്‍ത്തു. ആകെ 250 കുറ്റപത്രങ്ങള്‍ തയ്യാറാക്കി. 

Tags:    

Similar News