ഡല്‍ഹി: ത്രിലോക്പുരി തടാകത്തില്‍ താറാവുകള്‍ ചത്തുവീഴുന്നു; പക്ഷിപ്പനിയെന്ന് സംശയം
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ത്രിലോക്പുരി തടാകത്തില്‍ പത്തോളം താറാവുകള്‍ ചത്തുവീണു. കൂടാതെ സമീപപ്രദേശത്ത് ഏതാനും കാക്കകളെയും ചത്തനിലയില്‍ കണ്ടത്തിയിട്ടുണ്ട്. രണ്ടിന്റെയും സാംപിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ൈസെക്യൂരിറ്റി എനിമല്‍ ഡിസീസ് ലാബിലേക്കയച്ചിട്ടുണ്ട്.
രാജ്യത്ത് നിരവധി സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സാംപിള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
നേരത്തെ മയൂര്‍ വിഹാറില്‍ ഫെയ്‌സ് 3ല്‍ ഒരു റസിഡന്‍ഷ്യല്‍ പ്രദേശത്ത് 17 കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.
ഡല്‍ഹി മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. ലാബ് റിപോര്‍ട്ട് ജനുവരി 11ന് എത്തിച്ചേരും.