സജി ചെറിയാന് തമാശക്കാരന്‍; വിദ്രോഹ കൂട്ടുകെട്ടില്‍ എന്‍ഇ ബലറാമിന്റെ മക്കളും അച്യുതമേനോന്റെ മക്കളുമുണ്ടോയെന്നും സതീശന്
സില്‍വര്‍ ലൈനിന്റെ അലൈന്മെന്റ് മാറ്റത്തിലൂടെ പല വമ്പന്മാര്ക്കും ഇളവ് കിട്ടി. ഇതെല്ലാം ഒന്നൊന്നായി പുറത്തുവരും
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിനിടെ ദില്ലിയില്‍ പോലിസ് മര്‍ദ്ദനമേറ്റ എംപിമാരെ പരിഹസിച്ച സിപിഎം നേതാക്കള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ഭൂതകാലം മറക്കരുതെന്ന് നിയമസഭയിലെ സംഘര്‍ഷങ്ങള്‍ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ തമാശക്കാരനാവുകയാണ് സജി ചെറിയാന്. സിപിഎം തീവ്ര വലതുപക്ഷത്തേക്ക് മാറുകയാണ്. വിദ്രോഹ കൂട്ടുകെട്ടില്‍ എന്‍ ഇ ബാലാറാമിന്റെ മക്കളും സി അച്യുതമേനോന്റെ മക്കളുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സില്‍വര്‍ ലൈനിന്റെ അലൈന്മെന്റ് മാറ്റത്തിലൂടെ പല വമ്പന്മാര്ക്കും ഇളവ് കിട്ടി. ഇതെല്ലാം ഒന്നൊന്നായി പുറത്തുവരും. കെ റെയിലില്‍ ബിജെപിക്കും സംസ്ഥാന സര്‍ക്കാരിനും ഇടയില്‍ ഇടനിലക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് വരെ വിവാദം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനാലാണ് സര്‍വേ നിര്‍ത്തിയത്. ഇത് താത്കാലികമായുള്ള പിന്‍വാങ്ങലാണ്. പൂര്‍ണമായും പിന്മാറിയിട്ടില്ലെന്നും വിഡി സതീശന് കുറ്റപ്പെടുത്തി.