ഉമര്‍ ഖാലിദിനെ ചങ്ങലയില്‍ ബന്ധിച്ച് ഹാജരാക്കാന്‍ അനുമതി തേടി ഡല്‍ഹി പോലിസ്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദിനേയും ഖാലിദ് സെയ്ഫിയേയും കൈയാമം വെച്ച് ചങ്ങലയില്‍ ബന്ധിച്ച് ഹാജരാക്കാന്‍ കോടതിയുടെ അനുമതി തേടി ഡല്‍ഹി പോലീസ്. ഇവരെ കോടയില്‍ ഹാരജാക്കുമ്പോള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും കൈയാമം വെക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് അപേക്ഷ നല്‍കിയത്.
2020 ഫെബ്രുവരിയില്‍ ദല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് ജെ.എന്‍.യു വിദ്യാര്‍ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ പ്രതി ചേര്‍ത്തത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നതിനു ശ്രമിച്ചുവെന്നും അക്രമത്തിനു പ്രേരിപ്പിച്ചുവെന്നുമാണ് ഖജൂരിഖാസ് പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്. വധശ്രമക്കേസും രണ്ടുപേര്‍ക്കമെതിരില്‍ ചുമത്തിയിട്ടുണ്ട്.