തബ്‌ലീഗ് ജമാഅത്ത്: 294 വിദേശികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലിസ്
ന്യൂഡല്‍ഹി: വിദേശികളായ 294 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരേ ഡല്‍ഹി പോലിസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. എല്ലാവര്‍ക്കുമെതിരേ 15 കുറ്റപത്രങ്ങളാണ് ഡല്‍ഹി സാകേത് കോടതിയില്‍ സമര്‍പ്പിക്കക. ഡല്‍ഹി നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാരോപിച്ചാണ് കേസെടുത്തിട്ടുളളത്. ആയിരത്തോളം സ്വദേശികളും നൂറുകണക്കിനു വിദേശികളും സമ്മേളനത്തില്‍ പങ്കെടുത്തുവെന്നും ഇത് കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായി മാറിയെന്നും പോലിസ് ആരോപിക്കുന്നു. ഇതേ കേസില്‍ വേറെയും എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച ഇതേ കോടതിയില്‍ വിദേശികളായ 82 പേര്‍ക്കെതിരേ 20 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പകര്‍ച്ചവ്യാധി നിയമം, വിദേശി നിയമം, ഐപിസി തുടങ്ങി നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുളളത്. വിസാ നിയമം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്.