ജഹാംഗീര്‍പുരിയില്‍ കൂടുതല്‍ നിരീക്ഷണക്കാമറകളുമായി ഡല്‍ഹി പോലിസ്

Update: 2022-04-22 01:03 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹിന്ദുത്വ സംഘങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ആക്രമണങ്ങള്‍ക്കിരയായ ജഹാംഗീര്‍പുരിയില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ പേരില്‍ കൂടുതല്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചു. ഡല്‍ഹി പോലിസിന്റെ നേതൃത്വത്തിലാണ് കാമറ സ്ഥാപിച്ചത്, കൂടാതെ താല്‍ക്കാലികമായി മോണിറ്ററിങ് സംവിധാനവും സ്ഥാപിച്ചു.

ഇതിനുപുറമെ ഡ്രോണ്‍ നിരീക്ഷണവും പോലിസ് നടത്തുന്നുണ്ട്. ജമാ മസ്ജിദ്, ഹൗസ് ഖ്വാസി പ്രദേശത്താണ് നിരീക്ഷണം നടത്തുന്നതെന്ന് ഡിസിപി ശ്വേത ചൗഹാന്‍ പറഞ്ഞു.

നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ ഡല്‍ഹി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ നിരവധി വ്യാപാരസ്ഥാപനങ്ങളും കടകളും പള്ളിയുടെ കവാടവും നിയമവിരുദ്ധമായി പൊളിച്ചുനീക്കിയിരുന്നു.

തുടര്‍ന്ന് സുപ്രിംകോടതി ഇടപെട്ട് തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശം നല്‍കി.

സുരക്ഷയുടെ ഭാഗമായി പോലിസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Tags:    

Similar News