24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 2,187 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മരണം 45

Update: 2020-07-09 19:10 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 2,187 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 45 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുമുണ്ട്. ഇതോടെ ഡല്‍ഹിയില്‍ 1,07,051 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 82,226 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 3,258 പേര്‍ മരിച്ചു. സംസ്ഥാനത്ത് 21,567 സജീവ കേസുകളാണ് ഉള്ളത്.

രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു മാത്രം 9,719 ആര്‍ടി പിസിആര്‍ ടെസ്റ്റുകളും 12,570 റാപിഡ് ടെസ്റ്റുകളും നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 7,24,148 പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയിട്ടുള്ളത്.  

Tags:    

Similar News