ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് റോഡില്‍ മോട്ടോര്‍ വാഹനങ്ങള്‍ നിരോധിച്ചു

രാജ്യത്തെ ഏറ്റവും പഴക്കേറിയതും തിരക്കുള്ളതുമായ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്ക്.

Update: 2021-06-17 03:36 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരക്കേറിയ വ്യാപാര മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് റോഡില്‍ മോട്ടോര്‍ വാഹനങ്ങള്‍ നിരോധിച്ചു. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് നിരോധനം. ഈ സമയങ്ങളില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഒരു മോട്ടോര്‍ വാഹനവും ഇതുവഴി അനുവദിക്കില്ല. ചെങ്കോട്ട മുതല്‍ ഫത്തേഹ്പുരി മസ്ജിദ് വരെയുള്ള 1.3 കിലോമീറ്റര്‍ ദൂരത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ചാന്ദിനി ചൗക്ക് റോഡിന്റെ പുനര്‍നവീകരണം പുരോഗതിയിലാണ്. 2020 നവംബറോടെ ഇത് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം വൈകുകയായിരുന്നു. രാജ്യത്തെ ഏറ്റവും പഴക്കേറിയതും തിരക്കുള്ളതുമായ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്ക്.

Tags:    

Similar News