അസമിലെ മുസ്‌ലിം വംശീയ ധ്വംസനം, ജനാധിപത്യ വിശ്വാസികള്‍ മൗനം വെടിയണം: സോഷ്യല്‍ ഫോറം കുവൈത്ത്

Update: 2021-09-25 16:38 GMT

കുവൈത്ത്: അസമിലെ ഗോരുഖുടി ഗ്രാമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട മനുഷ്യത്വരഹിതമായ പോലീസ് വെടിവെയ്പ്പിനെതിരെ ജനാതിപത്യ വിശ്വാസികള്‍ മൗനം വെടിയമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്. അരനൂറ്റാണ്ടായി അവര്‍ താമസിക്കുന്ന ഭൂമിയില്‍ നിന്ന് ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പോലീസും സംഘപരിവാറും ആസൂത്രിതമായി നടത്തിയ ആക്രമണത്തെ കമ്മിറ്റി ശക്തമായി അപലപിച്ചു.


മുസ്‌ലിംകളായ പൗരന്‍മാരെ കുടിയേറ്റക്കാരെന്ന് ആരോപിച്ച് അവരുടെ പൗരത്വം ഇല്ലാതാക്കുക എന്ന സംഘപരിവാര്‍ അജണ്ടയാണ് അസമില്‍ നടപ്പാക്കുന്നത്. കൊറോണ മഹമാരിയില്‍ ജനങ്ങളുടെ ക്ഷേമം പരിപാലിക്കേണ്ട സര്‍ക്കാര്‍ അവരെ മതത്തിന്റെ പേരില്‍ ധ്രുവീകരിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയാണ്. ബദല്‍ പുനരധിവാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ഭൂമിയില്ലാത്ത പാവപ്പെട്ട പൗരന്മാരെ കുടിയിറക്കുന്നത് ക്രൂരതയാണ്.


മുസ്‌ലിംകളായി എന്ന ഒറ്റക്കാരണത്താല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെ നിയമവിരുദ്ധമായി അരങ്ങേറുന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ക്കൊപ്പം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് പ്രവാസികളോട് ആവശ്യപ്പെട്ടു.




Tags:    

Similar News