അസമിലുണ്ടായത് ബിജെപിയുടെ ന്യൂനപക്ഷ വേട്ട; കൊലപ്പെടുത്തിയത് ഇന്ത്യന്‍ പൗരന്‍മാരെ: വൃന്ദ കാരാട്ട്

Update: 2021-09-24 06:52 GMT

ന്യൂഡല്‍ഹി: അസമിലെ ധോല്‍പ്പൂരില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ രണ്ടുപേരെ പോലിസ് വെടിവെച്ച് കൊന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് വൃന്ദ കാരാട്ട്. അസമില്‍ നടന്നത് ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയാണെന്നും പോലിസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും അവര്‍ പറഞ്ഞു.


പോലിസ് അതിക്രമം നേരിടേണ്ടി വന്നത് പ്രദേശവാസികളായ ആളുകള്‍ക്കാണ്. ഇന്ത്യന്‍ പൗരന്മാരാണ് അവര്‍, വര്‍ഷങ്ങളായി അവിടെ കഴിഞ്ഞവരാണ്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.




Tags:    

Similar News