അസം വെടിവെയ്പ്പ് പൗരത്വ നിയമത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍
ഹായില്‍ : ആസമിലെ ഗോരുഖുടി ഗ്രാമത്തില്‍ പോലീസ് നടത്തിയ വെടിവെയ്പ്പ് പൗരത്വ നിയമത്തിന്റെ പിന്‍ബലത്തിലാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രകോപനപരവും മനുഷ്യത്വരഹിതവുമായ പോലീസ് നടപടി മുസ്‌ലിം വംശഹത്യ ലക്ഷ്യം വച്ചുള്ളതാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയില്‍ നിന്ന് ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെയാണ് പോലീസ് വെടിയുതിര്‍ത്തത്. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം കൈയേറ്റക്കാരും അനധികൃത കുടിയേറ്റക്കാരുമാണെന്ന് ആരോപിച്ച് അവരുടെ പൗരത്വം ഇല്ലാതാക്കുക എന്ന ബിജെപി അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
കുടിയൊഴിപ്പിക്കല്‍ നടപടി 5000 പേരടങ്ങുന്ന 800 ലധികം കുടുംബങ്ങളെ ഭവനരഹിതരാക്കി. പോലീസിന്റെ മര്‍ദനമേറ്റ് നിലത്ത് അനങ്ങാതെ കിടക്കുന്ന ഒരു പ്രതിഷേധക്കാരനെ ഒരു ഫോട്ടോഗ്രാഫര്‍ ചവിട്ടുകയും മുട്ടുകൊണ്ട് ഇടിക്കുകയും ചെയ്യുന്ന വൈറല്‍ വീഡിയോയില്‍ നിന്ന് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ സാധാരണക്കാരുടെ മനസില്‍ കുത്തിവച്ച മുസ്ലീംകളോടുള്ള വിദ്വേഷത്തിന്റെ വ്യാപ്തി വ്യക്തമാണ്. സംഘികള്‍ക്കല്ലാതെ ഒരു മനുഷ്യനും ഇത്ര ക്രൂരത കാട്ടാന്‍ കഴിയില്ല.മുസ്‌ലിംകളായി എന്ന ഒറ്റക്കാരണത്താല്‍ ഇന്ത്യന്‍ പൗരന്മാരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി മുദ്രകുത്തുന്നതും ക്രൂരതകളും അവസാനിപ്പിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം 2021 2024 വര്‍ഷത്തേക്കുള്ള ഹായില്‍ ബ്ലോക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. റഊഫ് എന്‍ കെ അദ്ധ്യക്ഷത വഹിച്ചു റഊഫ് എന്‍ കെ ഇരിട്ടി (പ്രസിഡന്റ്) മുനീര്‍ കോയിസ്സന്‍ (ജനറര്‍ സെക്രട്ടറി)അര്‍ഷാദ് കല്ലട(വൈസ് പ്രസിഡന്റ്) അബ്ദുല്‍ സലാം ടി ശിവപുരം(വൈസ് പ്രസിഡന്റ്) ഷിബ്‌ലി എസ് തിരുവനന്തപുരം(ജോയിന്‍ സെക്രട്ടറി) ബുജൈര്‍ പനവൂര്‍(ജോയിന്‍ സെക്രട്ടറി) ഫൈസല്‍ പൊന്നാനി (ജോയിന്‍ സെക്രട്ടറി) മുസ്തഫ മൂര്‍ക്കനാട് (എക്‌സിക്യുട്ടീവ് മെമ്പര്‍)സെയിദ് അസ്‌റാര്‍ അഹമ്മദ് ആന്ദ്രപ്രദേശ് (എക്‌സിക്യുട്ടീവ് മെമ്പര്‍)എന്നിവരെയാണ് തിരഞ്ഞെടുത്തത്. നിഹാസ് കല്ലമ്പലം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു സെയിതു ബുഹാരി, മുനീര്‍ ശിവപുരം സംസാരിച്ചു.