മോദിയെ കുറ്റം പറയുന്നത് കുറയ്ക്കണമെന്ന് പ്രതിപക്ഷത്തോട് ജയറാം രമേശ്

Update: 2019-08-22 13:46 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'നെഗറ്റീവ് കഥകള്‍'കൊണ്ട് കുറ്റം പറയുന്നത് കുറയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. എല്ലാക്കാലവും കുറ്റം പറഞ്ഞുകൊണ്ടിരുന്നാല്‍ അദ്ദേഹത്തെ നേരിടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഭരണ മാതൃക പൂര്‍ണമായി മോശമല്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. 2014 മുതല്‍ 2019വരെ മോദി തിരഞ്ഞെടുത്ത വഴികളാണ് നാമിപ്പോള്‍ തിരിച്ചറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകനായ കപില്‍ സതീഷിന്റെ മെലവന്റ് റിപബ്ലിക്ക്: എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ദ ന്യൂ ഇന്ത്യ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാധാരണക്കാരുമായി സംവദിക്കുന്നതാണ് മോദിയുടെ ഭാഷ. മോദിയെ എന്താണ് ബഹുമാന്യനാക്കുന്നതെന്ന് നാം മനസ്സിലാക്കണം. ജയറാം രമേശ് പറഞ്ഞു.

Similar News