യുപിയില്‍ ഡങ്കിപ്പനി പടരുന്നു; മീററ്റില്‍ 34 പേര്‍ക്കുകൂടി രോഗബാധ

Update: 2021-10-29 05:23 GMT

മീററ്റ്: ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഡങ്കിപ്പനി പടരുന്നു. മീററ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ ജില്ലയില്‍ മാത്രം 274 പേര്‍ രോഗം ബാധിച്ച് ചികില്‍സ തേടിയിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ അഖിലേഷ് മോഹന്‍ പറഞ്ഞു.

ഇതുവരെ ഇവിടെ നിന്ന് 900ത്തോളം പേര്‍ രോഗം മാറി ആശുപത്രിവിട്ടിട്ടുണ്ട്. എങ്കിലും രോഗബാധയില്‍ നേരിയ കുറവനുഭവപ്പെടുന്നുണ്ട്. പ്രദേശത്ത് പരിശോധന ശക്തമാക്കി.

ജനങ്ങളോട് കൈകാലുകള്‍ മറയുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. വീടുകള്‍ക്കു സമീപമുള്ള കൊതുകുവളരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളംകെട്ടിനില്‍ക്കാന്‍ അനുവദിക്കരുതെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

യുപിക്കു പുറമെ ഡല്‍ഹിയിലും ഡങ്കിബാധ വര്‍ധിച്ചിട്ടുണ്ട്.

രണ്ടാം തരംഗത്തോടൊപ്പമാണ് ഡെങ്കിബാധ തുടങ്ങിയത്. ഇപ്പോള്‍ ഡല്‍ഹി ആശുപത്രിയില്‍ മാത്രം 1000ത്തോളം പേര്‍ ചികില്‍സ തേടുന്നുണ്ട്. പ്രതിദിനം ഇരുന്നൂറിനടുത്ത് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഡങ്കിപ്പനിയില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 60 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

വടക്കേ ഇന്ത്യയില്‍ മണ്‍സൂണ്‍ എത്താന്‍ വൈകിയതും ഡെങ്കിപ്പനിക്ക് കാരണമായി. ഈ വര്‍ഷം 750 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

Tags:    

Similar News