അഹമ്മദാബാദ്: ഇഷ്‌റത്ത് ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതനായി ഏഴു വര്‍ഷം ജയിലില്‍ കഴിഞ്ഞ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാരയ്ക്ക് സ്ഥാനക്കയറ്റം. വിരമിച്ചതിനുശേഷമുള്ള പ്രമോഷനെന്ന നിലയില്‍ സംസ്ഥാന ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐ.ജി.പി) ആയാണ് നിയമനം നല്‍കിയത്. ഡി.ജി വന്‍സാര ആറു വര്‍ഷം മുന്‍പാണ് വിരമിച്ചത്. നിയമന വിജ്ഞാപനത്തിന്റെ പകര്‍പ്പ് വന്‍സാര സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റു ചെയ്തു. നിയമനം ആഭ്യന്തര സെക്രട്ടറി നിഖില്‍ ഭട്ട് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതു പ്രകാരം 9.09.2007 മുതല്‍ പ്രമോഷനായി കണക്കാക്കപ്പെടുന്ന ശമ്പള കുടിശ്ശിക വന്‍സാരക്ക് ലഭിക്കും. പെന്‍ഷന്‍ തുകയിലും മാറ്റംവരും. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന പേരില്‍ 2017 ഓഗസ്റ്റില്‍ ഗുജറാത്തിലെ പ്രത്യേക കോടതി വന്‍സാരയെ വെറുതെ വിട്ടിരുന്നു. ഇഷ്‌റത് ജഹാന്‍ കേസില്‍ കഴിഞ്ഞ വര്‍ഷം മെയിലും വന്‍സാര കുറ്റവിമുക്തനായി.
അതേ സമയം ഇഷ്‌റത്ത് ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല തുറന്നുകാട്ടി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മോദി സര്‍ക്കാരിന്റെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന രജനീഷ് റായ് ഐ.പി.എസ് തസ്തിക രാജി വച്ച് ഇപ്പോള്‍ അഹമ്മദാബാദ് ഐ.ഐ.എമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ്.സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസിലും തുളസിറാം പ്രജാപതി കേസിലും മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെ വിശ്വസ്ത ഉദ്യോഗസ്ഥനുമായിരുന്ന ഡിജി വന്‍സാര, പിസി പാണ്ഡെ, ഒപി മാഥുര്‍, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരുടെ അറസ്റ്റിലേക്ക് നയിച്ചത് രജനീഷിന്റെ സത്യസന്ധമായ റിപോര്‍ട്ടായിരുന്നു. ബി.ജെ.പി സര്‍ക്കാറിന്റെ പീഢനങ്ങള്‍ക്കൊടുവില്‍ 2018ലാണ് രജനീഷ് ഐ.പി.എസ് രാജിവെച്ചത്.