ആണ്‍ സുഹൃത്തിന്റെ 5,900 കോടിയുടെ ബിറ്റ്‌കോയിന്‍ മാലിന്യ കുപ്പയില്‍ തള്ളി യുവതി
ഇപ്പോള്‍ ഹാര്‍ഡ് ഡിസ്‌കിന് മുകളില്‍ ഒരുലക്ഷം ടണ്‍ മാലിന്യമെങ്കിലും ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍
ലണ്ടന്‍: ആണ്‍സുഹൃത്തിന്റെ 5,900 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ അബദ്ധത്തില്‍ മാലിന്യ കുപ്പയില്‍ തള്ളി യുവതി. ലണ്ടന്‍ സ്വദേശിയായ ജയിംസ് ഹോവലിന്റെ ബിറ്റ്‌കോയിനുകള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കാണ് ഒരു വര്‍ഷം മുമ്പ് സ്ത്രീസുഹൃത്തായ എഡി ഇവാന്‍സ് അബദ്ധത്തില്‍ മാലിന്യക്കുപ്പയില്‍ തള്ളിയത്. പ്രവര്‍ത്തിക്കാത്ത ഹാര്‍ഡ് ഡിസ്‌ക്കാണെന്ന ധാരണയിലാണ് ഇങ്ങനെ ചെയ്തതെന്ന് എഡി പറയുന്നു.
2009ലാണ് ജയിംസ് 8,000 ബിറ്റ്‌കോയിനുകള്‍ സ്വന്തമാക്കിയത്. എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സംരക്ഷിച്ച ഈ ഹാര്‍ഡ് ഡിസ്‌ക് എവിടെയാണ് വച്ചതെന്ന് പിന്നീട് ജയിംസ് മറന്നുപോയി. പിന്നീട് ഇത് എഡിയുടെ കൈയ്യില്‍ എത്തി. ഉപയോഗ്യശൂന്യമായ ഹാര്‍ഡ് ഡിസ്‌ക്കാണെന്ന ധാരണയിലാണ് മാലിന്യക്കുപ്പയില്‍ തള്ളിയത്.
മുന്‍സിപ്പാലിറ്റി അധികൃതര്‍ മാലിന്യക്കുപ്പയിലെ മാലിന്യം മുഴുവനും ന്യൂപോര്‍ട്ട് പ്രദേശത്തെ മാലിന്യം തള്ളുന്ന പ്രദേശത്ത് കൊണ്ടിട്ടു. ഇപ്പോള്‍ ഹാര്‍ഡ് ഡിസ്‌കിന് മുകളില്‍ ഒരുലക്ഷം ടണ്‍ മാലിന്യമെങ്കിലും ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. ബിറ്റ്‌കോയിന്‍ ശേഖരത്തെ കുറിച്ച് ഓര്‍മ വന്ന ജയിംസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്. തുടര്‍ന്ന് ന്യൂപോര്‍ട്ട് സിറ്റി കൗണ്‍സിലിനെ സമീപിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങളും ചെലവും പറഞ്ഞ് അവര്‍ പ്രദേശത്ത് ഖനനം നടത്തണമെന്ന ജയിംസിന്റെ ആവശ്യം തള്ളി. ഇതോടെ 4,900 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയിംസ് കോടതിയെ സമീപിച്ചു. കേസ് ഡിസംബറിലാണ് കോടതി പരിഗണിക്കുക.
ബിറ്റ്‌കോയിന്‍ തിരികെ കിട്ടിയാല്‍ തനിക്ക് അതിന്റെ പങ്ക് വേണ്ടെന്ന് എഡി ഇവാന്‍സ് പറയുന്നു. ജയിംസിന്റെ വായ ഒന്നു മൂടിക്കെട്ടിയാല്‍ മാത്രം മതിയെന്നാണ് എഡിയുടെ ഏക ആവശ്യം.