ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം- ഡി.ജി.പി

നിരവധി പേര്‍ ഇടപാടില്‍ കുടുങ്ങിയെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി ഷുക്കൂര്‍ ഡെറാഡൂണില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരെ തല്‍ക്കാലത്തേക്ക് കേരള പോലിസ് കസ്റ്റഡിയില്‍ വാങ്ങില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Update: 2019-09-02 05:59 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. നിരവധി പേര്‍ ഇടപാടില്‍ കുടുങ്ങിയെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി ഷുക്കൂര്‍ ഡെറാഡൂണില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരെ തല്‍ക്കാലത്തേക്ക് കേരള പോലിസ് കസ്റ്റഡിയില്‍ വാങ്ങില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ബിറ്റ്‌കോയിന്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഡെറാഡൂണില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ബുധനാഴ്ച ആണ് പുലാമന്തോള്‍ പാലൂര്‍ സ്വദേശി ഷുക്കൂര്‍ ഡെറാഡൂണില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 5 പേരെ ഡെറാഡൂണ്‍ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News