എഡിജിപി അജിത്ത് കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഡിജിപിയുടെ ശുപാര്‍ശ; മുഖ്യമന്ത്രി ഇന്ന് തീരുമാനമെടുത്തേക്കും

Update: 2024-09-12 05:24 GMT

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു പിന്നാലെ എഡിജിപി അജിത്ത് കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിനു കൂടി ഡിജിപിയുടെ ശുപാര്‍ശ. അജിത്ത് കുമാറിനെതിരായ മറ്റു ആരോപണങ്ങള്‍ക്കു പുറമെയാണ് സംസ്ഥാന പോലിസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തത്. ആര്‍എസ്എസ് നേതാക്കളുമായുള്ള രഹസ്യചര്‍ച്ച, സ്വര്‍ണ കള്ളക്കടത്ത് പിടികൂടി തട്ടിപ്പ് നടത്തല്‍, സ്വര്‍ണക്കടത്തിന്റെ പേരുപറഞ്ഞ് കൊലപാതകം, കോട്ടക്കല്‍ പോലിസ് സ്‌റ്റേഷന്‍ കെട്ടിടനിര്‍മാണത്തിന്റെ മറവില്‍ വ്യാപാരികളില്‍ നിന്ന് പണംതട്ടല്‍, കള്ളക്കേസ് ചുമത്തല്‍, ആര്‍എസ്എസുകാര്‍ പ്രതികളായ കേസിലെ അട്ടിമറി എന്നിവയ്ക്കു പുറമെ കവടിയാര്‍ കൊട്ടാരത്തിനു സമീപം കോടികള്‍ വിലയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന ബഹുനില വീട് സംബന്ധിച്ചും അന്‍വര്‍ പരാതി നല്‍കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണവും വേണമെന്നാണ് ഡിജിപി ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയതായും ന്ന് തീരുമാനമെടുേേത്തക്കുമെന്നുമാണ് വിവരം. മാത്രമല്ല, എംഎല്‍എയുടെ പരാതിയില്‍ എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെ മൊഴിയെടുക്കാന്‍ ഡിജിപി നോട്ടീസ് നല്‍കും. നേരിട്ടോ, എഴുതിത്തയ്യാറാക്കിയതോ ആയ രീതിയിലായിരിക്കും മൊഴിയെടുക്കുക.

Tags:    

Similar News