ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യ ക്വാട്ടയില്‍ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് 27% സംവരണം നടപ്പിലാക്കാന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ധീവരസഭ അറിയിച്ചു. 27% സംവരണത്തിന്റെ പ്രയോജനം പൂര്‍ണ്ണമായും പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിയ്ക്കുന്നതിന് പട്ടികജാതിപട്ടികവര്‍ഗ്ഗം എന്ന പോലെ പിന്നോക്ക വിഭാഗങ്ങളേയും ക്രീമിലെയറില്‍ നിന്ന് ഒഴിവാക്കുന്നതിന് പ്രധാനമന്ത്രി നടപടി സ്വീകരിയ്ക്കണമെന്നും ധീവരസഭ അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സുപ്രധാനമായ ഈ തീരുമാനം എടുത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ MBBSനും BDS നും BAMS നും നല്‍കുന്ന അതേ നിരക്കില്‍ സംവരണം പിജി മെഡിക്കല്‍ കോഴ്‌സിനും പി ജി ഡിപ്ലോമ കോഴ്‌സിനും പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.