കോഴിക്കോട്ടെ ലോഡ്ജിലെ യുവതിയുടെ മരണം: കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

ഫസീലയുടെ കൂടെയുണ്ടായിരുന്ന തൃശൂര്‍ സ്വദേശി അബ്ദുല്‍ സനൂഫിന് വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

Update: 2024-11-27 15:48 GMT

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫസീല ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു. ഇതോടെ ഫസീലയുടെ കൂടെയുണ്ടായിരുന്ന തൃശൂര്‍ സ്വദേശി അബ്ദുല്‍ സനൂഫിന് വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെ യുവാവ് ലോഡ്ജ് ജീവനക്കാരുമായി വാടക സംബന്ധിച്ച് സംസാരിച്ചു. തുടര്‍ന്നു പുറത്തിറങ്ങിയ ഇയാള്‍ തിരിച്ചെത്തിയില്ല. യുവാവ് ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. അബ്ദുള്‍ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ പാലക്കാട് ചക്കന്തറയില്‍ കണ്ടെത്തി. ഇയാള്‍ക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി.


                                                                                    SANOOF

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് ഫസീലയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ബന്ധുക്കള്‍ എത്തിയ ശേഷമാണ് നടപടികള്‍ തുടങ്ങിയത്. ഫസീലയുടെ ഉപ്പയും സഹോദരിമാരും മോര്‍ച്ചറിയിലെത്തിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഫസീലയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു.

Similar News