ഭിന്നശേഷി വിദ്യാര്‍ഥി സംഘത്തിന് ഭക്ഷ്യവിഷബാധ; നൂറോളം പേര്‍ ആശുപത്രിയില്‍

കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളിലെ 50 കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങിയ സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Update: 2024-11-27 17:50 GMT

കൊച്ചി: കോഴിക്കോട്ട് നിന്ന് കൊച്ചിയിലേക്ക് പോയ വിനോദയാത്രാ സംഘത്തിന് ഭക്ഷ്യ വിഷബാധയേറ്റു. കോഴിക്കോട് താമരശ്ശേരി പൂനൂരില്‍ സന്നദ്ധസംഘടന നടത്തുന്ന കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളിലെ 50 കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങിയ സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

രണ്ടുബസിലായാണ് സംഘം കൊച്ചിയിലെത്തിയത്. മറൈന്‍ െ്രെഡവില്‍ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടില്‍നിന്ന് നല്‍കിയ ചോറില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം. എല്ലാവരേയും ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് അഞ്ചുമണിയോടെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. ഉച്ചഭക്ഷണത്തിനുശേഷം ഇവര്‍ മറ്റൊന്നും കഴിച്ചിരുന്നില്ലെന്നാണ് സംഘത്തിലുള്ളവര്‍ പറയുന്നത്. ഇവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന തുടങ്ങി.

Similar News