കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയെ ആക്രമിച്ചെന്ന കേസിലെ ആരോപണ വിധേയനെ വെറുതെവിട്ടു
പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി സി പി നൗഫലിനെയാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജി എ വി ടെല്ലസ്സ് വെറുതെവിട്ടത്.
പരപ്പനങ്ങാടി: ഇസ്‌ലാം മതം സ്വീകരിച്ച ഫൈസല്‍ കൊടിഞ്ഞിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ യുവാവിനെ വെറുതെവിട്ടു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി സി പി നൗഫലിനെയാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജി എ വി ടെല്ലസ്സ് വെറുതെവിട്ടത്.
2017 ആഗസ്റ്റ് രണ്ടിനാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ പരപ്പനങ്ങാടി പാലതിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജേഷിനെ അരിയല്ലൂര്‍ കൊടക്കാട് ആലിന്‍ ചുവടില്‍ വെച്ച് കാറിലെത്തിയ നാലംഗം സംഘം ആക്രമിച്ചത്. ലിജേഷിനെ കൊല്ലാന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പക്ഷെ, ഈ കേസില്‍ നൗഫലിനെതിരെ തെളിവില്ലെന്നാണ് കോടതി കണ്ടെത്തിയത്.കേസിന് ബലം നല്‍കാന്‍ 13 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 13 രേഖകളും പരിശോധിച്ചു.