ചണ്ഡീഗഡ് - ദീബ്രുഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി ; രണ്ട് മരണം; 25 പേർക്ക് പരിക്കേറ്റു
ലഖ്നൌ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിനപകടം. ചണ്ഡിഗഡ് - ദീബ്രുഗഡ് ദിൽബർഗ് എക്സ്പ്രസിന്റെ കോച്ചുകൾ പാളം തെറ്റി. ജിലാഹി സ്റ്റേഷന് സമീപമാണ് അപകടം. 6 കോച്ചുകൾ തലകീഴായി മറിഞ്ഞു. രണ്ട് പേര്‍ മരിക്കുകയും 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.37 ഓടെയാണ് സംഭവം.അപകടവിവരം ലഭിച്ചയുടൻ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവസ്ഥലത്തെത്തി ജില്ലാ അധികാരികൾക്ക് നിർദ്ദേശം നൽകി.