ഡീസല്‍ ക്ഷാമം;കെഎസ്ആര്‍ടിസി കല്‍പറ്റ മാനന്തവാടി ഡിപ്പോകളിലെ സര്‍വീസ് റദ്ദാക്കി

കല്‍പ്പറ്റ ഡിപ്പോയില്‍ നിന്ന് വളരെ ചുരുങ്ങിയ സര്‍വീസുകള്‍ മാത്രമാണ് ഇന്ന് നടത്തിയത്.

Update: 2022-08-04 04:46 GMT

വയനാട്: ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് വയനാട്ടിലെ കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോകളില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി.ഡീസല്‍ ക്ഷാമം രൂക്ഷമാണെന്നും അതിനാല്‍ സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.

കല്‍പ്പറ്റ ഡിപ്പോയില്‍ നിന്ന് വളരെ ചുരുങ്ങിയ സര്‍വീസുകള്‍ മാത്രമാണ് ഇന്ന് നടത്തിയത്. ബസുകള്‍ ആദ്യ സര്‍വീസ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ തിരിച്ച് പോകാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇന്നലെ മുതല്‍ തന്നെ മൂന്ന് ഡിപ്പോകളിലും ഡീസല്‍ പ്രതിസന്ധി രൂക്ഷമായിരുന്നു.

സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസലടിക്കുന്നതിന് കെഎസ്ആര്‍ടിസിക്ക് അനുമതിയില്ല. അതിനാല്‍ റിസര്‍വേഷന്‍ ചെയ്ത അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രക്കാരും,ബസ് ജീവനക്കാരും ബുദ്ധിമുട്ട് നേരിടുകയാണ്.റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരുമായെത്തിയ കെഎസ്ആര്‍ടിസി ബസുകളും ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് വലയുന്ന സ്ഥിതിയിലാണ്.

Tags:    

Similar News