ഡിപ്ലോമ അധ്യാപക തസ്തികകള്‍ റീഗ്രൂപ്പ് ചെയ്യണം

Update: 2021-08-09 08:20 GMT

മലപ്പുറം: ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശമനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്‌നിക്ക് , ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ള അധ്യാപക തസ്തികകളായ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ , ഫോര്‍മാന്‍ , എഞ്ചിനീയറിംഗ് ഇന്‍സ്ട്രക്ടര്‍ മുതലായവ കാലതാമസമില്ലാതെ റീഗ്രൂപ്പ് ചെയ്ത് ഏകീകരിക്കണമെന്ന് ഡെറ്റോ തിരുര്‍ എസ് എസ് എം പോളിടെക്‌നിക് കോളേജ് യൂണിറ്റ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.


പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപന മേധാവി മുഖാന്തിരം സമര്‍പ്പിച്ച നിവേദനത്തില്‍ സ്‌റ്റേറ്റ് / സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂളുകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും പോളിടെക്‌നിക്കുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനാനുപാതികമായി പ്രാക്ടിക്കല്‍ സ്റ്റാഫ് പാറ്റേണ്‍ പുതുക്കണമെന്നും, പ്രമോഷന്‍ തസ്തികകള്‍ സ്ര്ഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധ സമരം ഗവ: പോളി ടെക്‌നിക് ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ (GPTSA) സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ നാസര്‍ കൈപ്പഞ്ചേരി ഉദ്ഘാടനം ചെയ്തു. DETO സംസ്ഥാന പ്രസിഡന്റ് എസ് അന്‍വര്‍ , അബ്ദനാസ്സര്‍ , ഫിറോസ് , മുഹമ്മദ് ഷാഫി, മന്‍സൂര്‍ അലി, മനാഫ് നേതൃത്വം നല്‍കി.




Tags:    

Similar News