സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ തമസ്‌കരിക്കുന്നത് ചരിത്രത്തോടുള്ള അവഹേളനം: പിഡിപി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ എവിടെയും ഇടം പിടിക്കാതെ പോയ സംഘപരിവാറുകള്‍ക്ക് യഥാര്‍ത്ഥ ചരിത്രം ഉള്‍ക്കൊള്ളാനുള്ള അസഹിഷ്ണുതയില്‍ നിന്നാണ് ചരിത്രത്തെ അപനിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Update: 2021-08-23 15:09 GMT
സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ തമസ്‌കരിക്കുന്നത് ചരിത്രത്തോടുള്ള അവഹേളനം: പിഡിപി

കോഴിക്കോട്: സ്വാതന്ത്ര്യ സമരചരിത്രത്തിലെ വിപ്ലവ പോരാളികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലി മുസ്‌ല്യാര്‍ ഉള്‍പ്പെടെയുള്ള 387 ധീരരക്തസാക്ഷികളേയും പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗണ്‍സില്‍ തീരുമാനം ഇന്ത്യന്‍ സ്വാതന്ത്യ സമരചരിത്രത്തോടുള്ള അവഹേളനമാണെന്ന് പിഡിപി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ എവിടെയും ഇടം പിടിക്കാതെ പോയ സംഘപരിവാറുകള്‍ക്ക് യഥാര്‍ത്ഥ ചരിത്രം ഉള്‍ക്കൊള്ളാനുള്ള അസഹിഷ്ണുതയില്‍ നിന്നാണ് ചരിത്രത്തെ അപനിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അധിനിവേശ ശക്തികളോട് തുല്യതയില്ലാത്ത പോരാട്ടം നടന്ന മണ്ണാണ് മലബാര്‍. മലബാറിലെ വിപ്ലവ പോരാട്ടങ്ങളേയും രക്തസാക്ഷികളേയും ചരിത്രത്തില്‍ നിന്ന് നീക്കുന്നത് സംഘ്പരിവാറിന്റെ രാഷ്ട്രീയ വംശീയ വിദ്വേഷത്തിന്റെ പ്രതിഫലനമാണ്.

Tags:    

Similar News