കൊവിഡ് അമിത നിരക്ക്: സ്വകാര്യ ആശുപത്രികള്‍ക്കെതിരേ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റീവ് നിരക്കുള്ള 72 പഞ്ചായത്തുകള്‍; 300ലധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മേലെ; എറണാകുളത്തെ 19 പഞ്ചായത്തുകള്‍ 50ശതമാനം മേലെ

Update: 2021-05-10 12:43 GMT

തിരുവനന്തപുരം: അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരേ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ജില്ല കലക്ടര്‍മാര്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. ഇതിനു പുറമെ ഡിസാസ്റ്റര്‍ മാനേജ് മെന്റ് ആക്ട് പ്രകാരവും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്രമക്കേട് കണ്ടെത്തിയാല്‍ പത്തിരട്ടി പിഴ ഈടാക്കും. കൊവിഡ് നിരക്ക് ആശുപത്രികള്‍ അവരുടെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം. കൊവിഡ് രോഗികളെ സ്വകാര്യ ആശുപത്രികള്‍ പ്രവേശിപ്പിക്കണമെന്നും ്അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. വിരമിച്ച ഡോക്ടര്‍മാരെ നിയമിക്കും. മെഡിക്കല്‍ പഠനം പൂര്‍്ത്തിയാക്കിയവര്‍ സേവനത്തിന് സന്നദ്ധമാവണം. മരണം കുറക്കുകയാണ് സര്‍ക്കാര്‍ ഈ ലോക്ഡൗണിലൂടെ ലക്ഷ്യം വക്കുന്നത്.

സംസ്ഥാനത്ത് ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടാകരുത്. 1259 പോലിസുകാര്‍ കൊവിഡ് ചികില്‍സയിലാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റീവ് നിരക്കുള്ള 72 പഞ്ചായത്തുകളുണ്ട്. 300 അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മേലെയാണ്. എറണാകുളത്ത് 50 ശതമാനം ടിപിആര്‍ ഉള്ള 19 പഞ്ചായത്തുകളുണ്ട്.

രോഗബാധിതരേക്കാള്‍ രോഗമുക്തര്‍ ഇന്ന് കൂടുതലാണ്. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമായി തുടരും. മെയ് പതിനഞ്ച് വരെ 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ സംസ്ഥാനത്തിന് ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News