ജില്ല കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പ് പരപ്പനങ്ങാടിയില്‍

കേരളത്തിന്റെ ആയോധന കലയായ കളരിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 400ല്‍ പരം വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ രണ്ട് സമ്പ്രദായങ്ങളിലായിട്ടാണ് മത്സരം.

Update: 2019-11-13 13:24 GMT

പരപ്പനങ്ങാടി: മലപ്പുറം ജില്ലാ കളരിപ്പയറ്റ് മുപ്പതാമത് ചാംപ്യന്‍ഷിപ്പ് പരപ്പനങ്ങാടിയില്‍ ഈ മാസം 23, 24 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ ആയോധന കലയായ കളരിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 400ല്‍ പരം വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ രണ്ട് സമ്പ്രദായങ്ങളിലായിട്ടാണ് മത്സരം.

കളരി മല്‍സരത്തില്‍ ദേശീയ തലത്തില്‍ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ 10,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നു. 23ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മല്‍സരം രണ്ടു ദിവസങ്ങളിലായി പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസില്‍ നടക്കും.

തുടര്‍ന്ന് വിവിധ സംഘങ്ങളുടെ കളരി പയറ്റ് പ്രദര്‍ശനവും നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ കളരിപ്പയറ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുരേഷ് കുമാര്‍ ഗുരുക്കള്‍, ജില്ല സമിതി അംഗങ്ങളായ സാബിക് കല്ലന്‍, ഷിബുലാല്‍, സര്‍ദ്ധാര്‍ താനൂര്‍, ഖാലിദ് പങ്കെടുത്തു.

Tags:    

Similar News