കെഎസ്ആര്‍ടിസിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചു: കെ എന്‍ ബാലഗോപാല്‍

Update: 2024-01-09 13:48 GMT

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞമാസം 121 കോടി രൂപനല്‍കിയിരുന്നു. ഒമ്പത് മാസത്തിനുള്ളില്‍ 1,380 കോടിയാണ് കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. ഈ വര്‍ഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ 5084 കോടി രൂപ കെഎസ്ആര്‍ടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്‍കി. രണ്ട് എല്‍ഡിഎഫ്‌ സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 10,020 കോടിരൂപയാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News