ന്യൂയോര്‍ക്ക്: കൊറോണയെ തുടര്‍ന്ന് ലോക താരങ്ങള്‍ പിന്‍മാറിയ ഈ വര്‍ഷത്തെ യൂ എസ് ഓപ്പണില്‍ ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ച് കളിക്കും. സെര്‍ബിയന്‍ താരം ഈ മാസം 15ന് അമേരിക്കയില്‍ എത്തും. തുടര്‍ന്ന് സത്തേണ്‍ ഓപ്പണ്ണില്‍ താരം കളിക്കും. ഓഗസ്റ്റ് 30നാണ് ഈ വര്‍ഷത്തെ യു എസ് ഓപ്പണ്‍ ആരംഭിക്കുന്നത്. കഴിഞ്ഞമാസമാണ് ജോക്കോവിച്ച് കൊറോണയില്‍ നിന്ന് മുക്തനായത്. അടുത്തിടെ നടന്ന അഡ്രിയാന്‍ ടൂറില്‍ പങ്കെടുത്ത് കൊവിഡ് പ്രോട്ടോകോള്‍ താരം ലംഘിച്ചിരുന്നു. ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത നിരവധി താരങ്ങള്‍ക്ക് കൊറോണ ബാധിച്ചിരുന്നു. തുടര്‍ന്നാണ് ജോക്കോവിച്ചിനും കൊറോണാ ബാധിച്ചത്. ടൂര്‍ണ്ണമെന്റ് നടത്തിയ ജോക്കോവിച്ച് പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, നിക്ക് ക്രഗോസ് എന്നിവര്‍ നേരത്തെ ടൂര്‍ണ്ണമെന്റില്‍ കളിക്കില്ലെന്ന് അറിയിച്ചിരുന്നു. ലോക വനിതാ ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടിയും ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറിയിരുന്നു. കൊറോണാ വ്യാപനത്തെ തുടര്‍ന്നാണ് താരങ്ങള്‍ പിന്‍മാറിയത്. മുന്‍ ലോക ഒന്നാം നമ്പര്‍ ആന്റി മുറേ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ടൂര്‍ണ്മമെന്റില്‍ കളിക്കും. ന്യൂയോര്‍ക്കില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്.