ഡിഎന്‍എ ഫലം പോസിറ്റീവ്; മൃതദേഹം അര്‍ജുന്റേത് തന്നെ

മൃതദേഹം രണ്ട് മണിക്കൂറിനുള്ളില്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു

Update: 2024-09-27 10:35 GMT

ബംഗളുരു: അര്‍ജുന്റെ ലോറിയില്‍ നിന്ന് കണ്ടെത്തിയ ശരീരഭാഗത്തിന്റെ ഡിഎന്‍എ ഫലം പോസിറ്റീവ്. മൃതദേഹം രണ്ട് മണിക്കൂറിനുള്ളില്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. ഗംഗാവലി പുഴയില്‍ നിന്നും ബുധനാഴ്ചയാണ് ലോറിയില്‍ നിന്ന് അര്‍ജുന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ലോറി കരക്കെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ പൊളിച്ചു മാറ്റി. കാബിനില്‍ നിന്നും അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും ബാഗും വസ്ത്രങ്ങളും മകന്റെ കളിപ്പാട്ടവും കണ്ടെത്തിയിരുന്നു.

ജൂലൈ 16നാണ് മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ ഉള്‍പ്പെടെ കാണാതായത്. 72 ദിവസത്തിനു ശേഷമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തിരച്ചിലില്‍ വന്‍ വീഴ്ചയുണ്ടായെന്ന ആരോപണങ്ങള്‍ക്കിടെ വന്‍തോതില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, കാലാവസ്ഥ പ്രതികൂലമായതും ഗംഗാവലി പുഴ കരകവിഞ്ഞതും പ്രതിസന്ധിയുണ്ടാക്കി. തുടര്‍ന്ന് കഴിഞ്ഞ 16നാണ് ഗംഗാവലി പുഴയിലെ തിരച്ചില്‍ നാവിക സേന നിര്‍ത്തിവച്ചത്. വീണ്ടും നടത്തിയ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലോറി കണ്ടെത്തിയത്.





Tags:    

Similar News