ആണവായുധം ഉപയോഗിക്കാന്‍ തങ്ങളെ നിര്‍ബന്ധിതമാക്കരുത്; മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍

യുഎസും യുകെയും അടക്കമുള്ള രാജ്യങ്ങള്‍ യുക്രൈയിനിന് അത്യാധുനിക ആയുധങ്ങള്‍ നല്‍കി റഷ്യയെ പരോക്ഷമായി ആക്രമിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു

Update: 2024-09-26 09:03 GMT

മോസ്‌കോ: റഷ്യയില്‍ യുക്രൈന്‍ മിസൈല്‍ ആക്രമണം തുടരുന്നതിനിടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ആണവായുധ മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പുടിന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. യുഎസും യുകെയും അടക്കമുള്ള രാജ്യങ്ങള്‍ യുക്രൈയിനിന് അത്യാധുനിക ആയുധങ്ങള്‍ നല്‍കി റഷ്യയെ പരോക്ഷമായി ആക്രമിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു. ആണവായുധം ഉപയോഗിക്കാന്‍ തങ്ങളെ മറ്റു രാജ്യങ്ങളുടെ പ്രവര്‍ത്തികള്‍ നിര്‍ബന്ധിതമാക്കുമെന്നും പുടിന്‍ പറഞ്ഞു.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉക്രൈയിനിന് ആയുധങ്ങള്‍ നല്‍കി റഷ്യയില്‍ ആക്രമണം നടത്തുന്നത് പ്രോല്‍സാഹിപ്പിച്ചാല്‍ അത് നേരിട്ടുള്ള ആക്രമണമായി കണക്കാക്കി ശക്തമായ തിരിച്ചടി നല്‍കുമെന്നും പുടിന്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള ആണവ ആക്രമണം ഉണ്ടായാല്‍ മാത്രമേ തങ്ങള്‍ ആണവായുധം പ്രയോഗിക്കുകയുള്ളൂ എന്നാണ് റഷ്യയുടെ നിലപാടെന്നും പുടിന്‍ കൂട്ടിചേര്‍ത്തു.

2011 ഫെബ്രുവരി അഞ്ചിന് റഷ്യയും യു.എസും തമ്മില്‍ ആണവകരാര്‍ ഒപ്പു വച്ചിരുന്നു. ആണവനിലയങ്ങളില്‍ 88 ശതമാനവും നിയന്ത്രിക്കുന്നത് യു.എസും റഷ്യയുമാണ്. യുദ്ധം തുടങ്ങുന്നതിനു മുമ്പ് ആണവനിലയം പുടിന്‍ പരിഷ്‌കരിച്ചിരുന്നു.





Tags:    

Similar News