ട്വിറ്ററിലൂടെ മതവിദ്വേഷ പ്രചാരണം; ഡോക്ടര്‍ അറസ്റ്റില്‍

നാഗ്പൂരില്‍ ഓര്‍ത്തോപെഡിക് സര്‍ജനായ സതീഷ് ബി സോണാര്‍ ആണ് അറസ്റ്റിലായത്.

Update: 2020-05-13 10:23 GMT

നാഗ്പൂര്‍: സാമൂഹിക നെറ്റ് വര്‍ക്കിങ് സൈറ്റായ ട്വീറ്ററിലൂടെ മതവിദ്വേഷ പ്രചാരണം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. നാഗ്പൂരില്‍ ഓര്‍ത്തോപെഡിക് സര്‍ജനായ ഡോ. സതീഷ് ബി സോണാര്‍ ആണ് അറസ്റ്റിലായത്.

ഷഹബാസ് സിദ്ദീഖ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.

ജാമിഅ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തെ വംശഹത്യ ചെയ്യാനാണ് ഇയാള്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ഇയാളുടെ വാദം. ഏപ്രില്‍ 23നാണ് ഇയാള്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന ട്വീറ്റ് ചെയ്തത്. ഇയാളുടെ ട്വീറ്റ് വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് പൊലീസ് കണ്ടെത്തി. 

Tags:    

Similar News