പെരിന്തല്‍മണ്ണ: ഡോക്ടേഴ്‌സ് ദിനത്തോടനുബന്ദിച്ച് പെരിന്തല്‍മണ്ണ ടൗണ്‍ ലയണ്‍സ് ക്ലബ് പ്രമുഖ ഗൈനക്കോളജിസ്റ്റും പെരിന്തല്‍മണ്ണ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അധ്യക്ഷയുമായ ഡോ. കൊച്ചു എസ് മണിയെ ആദരിച്ചു. ക്ലബിന്റെ നിയുക്ത പ്രസിഡന്റ് ഡോ. നിലാര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. കൊച്ചു എസ് മണി ഉല്‍ഘാടനം ചെയ്തു. ഡോക്ടര്‍ നയീമു റഹ്മാന്‍, രമേശ് കോട്ടയപ്പുറത്ത്, കെ സി ഇസ്മായില്‍, സുനില്‍, കെ ആര്‍ രവി സംസാരിച്ചു.