കൊവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കകളും: ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെബിനാര്‍ സംഘടിപ്പിക്കുന്നു

Update: 2021-06-30 08:09 GMT
കൊവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കകളും: ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെബിനാര്‍ സംഘടിപ്പിക്കുന്നു

മസ്‌കത്ത്: ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒമാന്‍ 'കൊവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കകളും' എന്ന വിഷയത്തില്‍ സൂം വെബിനാര്‍ സംഘടിപ്പിക്കും. സുല്‍ത്താന്‍ ഖബൂസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സീനിയര്‍ ഇഎന്‍ടി സര്‍ജനും കൊറോണ റാപിഡ് ആക്ഷന്‍ ഫോഴ്‌സ് സുല്‍ത്താന്‍ ഖബൂസ് യൂനിവേഴ്‌സിറ്റി ടീം അംഗവുമായ ഡോ. ആരിഫ് അലി വിഷയവതരണം നടത്തുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഹസ്സന്‍ കേച്ചേരി അറിയിച്ചു.

ISF conduct zoom webinar on Doctors day


Tags:    

Similar News