പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ആശങ്കയെന്ന് കര്‍ണാടകയിലെ ഡോക്ടര്‍മാര്‍

ആരോഗ്യ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിനും ചിലര്‍ക്ക് കോവാക്‌സിനും നല്‍കുന്നത് സംശയാസ്പദമാണെന്നും ആശങ്കയുണര്‍ത്തുന്നതുമാണെന്നും സംഘടന പറയുന്നു.

Update: 2021-01-20 01:37 GMT

ബെംഗളൂരു: ഏതു കമ്പനിയുടെ കൊവിഡ് വാക്‌സിന്‍ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കണമെന്ന് കര്‍ണാടകയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന.


പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍ വിതരണം ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകരില്‍ സംശയങ്ങളയുര്‍ത്തുന്നുവെന്നും നിലവിലെ വാക്‌സിന്‍ വിതരണ സംവിധാനത്തില്‍ സംഘടനയിലെ ചിലര്‍ക്ക് ആശങ്കകളുണ്ടെന്നും സംഘടനാ പ്രതിനിധികള്‍ ആരോഗ്യ മന്ത്രിക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.


ആരോഗ്യ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിനും ചിലര്‍ക്ക് കോവാക്‌സിനും നല്‍കുന്നത് സംശയാസ്പദമാണെന്നും ആശങ്കയുണര്‍ത്തുന്നതുമാണെന്നും സംഘടന പറയുന്നു. അതേസമയം വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും സംസ്ഥാനത്തെ വാക്‌സിനേഷന്‍ പ്രക്രിക വിജയകരമായി പുരോഗമിക്കുന്നതിനിടെ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുതെന്നും ആരോഗ്യമന്ത്രി കെ സുധാകര്‍ പ്രതികരിച്ചു.




Tags:    

Similar News