പട്ടി കടിക്കുന്നത് സാധാരണ സംഭവം;വാര്‍ത്തയാക്കേണ്ടതില്ലെന്നും ഇ പി ജയരാജന്‍
ഇവിടെ മജിസ്‌ട്രേട്ടിനെ വരെ പട്ടി കടിച്ചില്ലേയെന്നും ജയരാജന്‍ ചോദിച്ചു
കണ്ണൂര്‍:പട്ടി കടിക്കുന്നത് സാധാരണ സംഭവമാണെന്നും,അതിനെ വലിയ വാര്‍ത്തയാക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇവിടെ മജിസ്‌ട്രേട്ടിനെ വരെ പട്ടി കടിച്ചില്ലേയെന്നും ജയരാജന്‍ ചോദിച്ചു.നാട്ടില്‍ നിയമങ്ങള്‍ പാലിക്കണമെന്നും കടിക്കുന്ന പട്ടിയെ തല്ലി കൊല്ലരുതെന്നാണ് കോടതി പോലും പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പട്ടി കടിക്കുന്നത് സാധാരണമായ ഒരു സംഭവം മാത്രമാണ്.അതിനെ വലിയ വാര്‍ത്തയാക്കി ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു ജയരാജന്റെ പ്രതികരണം.മന്ത്രിമാരുടെ വിദേശ പര്യടനത്തെ കുറിച്ചുള്ള ചോദ്യത്തിന് കേരളം നന്നാവരുതെന്ന് കരുതുന്നവരാണ് വിദേശ യാത്രയെ എതിര്‍ക്കുന്നതെന്നായിരുന്നു മറുപടി.
നിയമസഭാ സംഘര്‍ഷത്തിനിടേ വി ശിവന്‍കുട്ടി മര്‍ദ്ദനമേറ്റ് ബോധം കെട്ടുകിടന്നു എന്ന പ്രസ്താവന ജയരാജന്‍ വീണ്ടും ആവര്‍ത്തിച്ചു.താന്‍ അതിന് ദൃക്‌സാക്ഷിയായിരുന്നുവെന്നും ശിവന്‍ കുട്ടിയോട് ചോദിച്ചിട്ട് കാര്യമില്ല,കാരണം അദ്ദേഹം ബോധം കെട്ട് കിടക്കുകയായിരുന്നില്ലേ എന്നായിരുന്നു ജയരാജന്റെ പ്രതികരണം.