ഡോളര്‍ കടത്ത് കേസ്; ജോയിന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

Update: 2021-01-19 05:16 GMT

തിരുവനന്തപുരം: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ഷൈന്‍. എ. ഹഖിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനായി ഇന്ന് രാവിലെ 10ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ആയിരുന്ന ഖാലിദ് നയതന്ത്ര പരിരക്ഷയോടെ ഡോളര്‍ കടത്തിയ സംഭവത്തിലാണ് ഷൈന്‍ ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

ലൈഫ് മിഷന്‍ കമ്മീഷനായി ലഭിച്ച തുക ഡോളര്‍ ആക്കി മാറ്റി വിദേശത്തേക്ക് കടത്തിയ കേസില്‍ ഖാലിദിനെതിരെ കസ്റ്റംസ് അന്വേഷണം തുടരുന്നുണ്ട്. സ്വപ്ന സുരേഷ് നല്‍കിയ രഹസ്യ മൊഴിയില്‍ ഷൈന്‍ ഹഖുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.




Similar News