സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ശോഭ കെടുത്തരുത്; ആമിര്‍ ഖാന്റെ സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന് അസം മുഖ്യമന്ത്രി

Update: 2022-08-12 12:14 GMT

ഗുവാഹത്തി: ആഗസ്ത് 13-15 ദിവസങ്ങളില്‍ 'ഹര്‍ ഘര്‍ തിരംഗ' ആഘോഷപരിപാടികള്‍ നടക്കുന്നതിനാല്‍ ഹിന്ദി സിനിമാ സൂപ്പര്‍താരം ആമിര്‍ ഖാന്റെ ഗുവാഹത്തി സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന് അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വാസ് ശര്‍മ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പ്രചരണാര്‍ത്ഥം ഈ ആഴ്ച ആമിര്‍ ഗുവാഹത്തി സന്ദര്‍ശിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന് ശേഷം അദ്ദേഹം അസമിലെത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആമിറിന് ഇവടെ വരാന്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. അതിന്റെ ശോഭ കെടുത്താന്‍ ആഗ്രഹമില്ല. ഗുവാഹത്തിയില്‍ ആഗസ്ത് 14ന് എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അത് 16ലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്-മുഖ്യമമന്ത്രി പറഞ്ഞു.

ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. അതേ കുറിച്ച് മുഖ്യമന്ത്രി സ്വന്തം അക്കൗണ്ടില്‍നിന്ന് ട്വീറ്റും ചെയ്തു.

Tags:    

Similar News