രാഹുല്‍ ഗാന്ധി പുതിയ കാലത്തെ ജിന്ന; ഭാഷ പാക് നേതാക്കള്‍ക്ക് സമാനം; രാഹുലിനെതിരേ അസം മുഖ്യമന്ത്രി
ഗുവാഹത്തി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്ന വാക്കുകള്‍ 1947ല്‍ മുഹമ്മദാലി ജിന്ന ഉപയോഗച്ചതിനു സമാനമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാഹുല്‍ ആധുനികകാലത്തെ ജിന്നയാണെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ഹിമന്തിന്റെ പരാമര്‍ശം.
ഇന്ത്യ സംസ്ഥാനങ്ങളുടെ യൂനിയനാണെന്ന് പറഞ്ഞതിനെതിരേ വ്യാഴാഴ്ചയും ഹിമന്ത രാഹുലിനെതിരേ ട്വിറ്ററില്‍ രംഗത്തുവന്നിരുന്നു.
രാഹുലിന് ഇന്ത്യ ഗുജറാത്തു മുതല്‍ പശ്ചിമ ബംഗാള്‍ വരെയാണ്. കഴിഞ്ഞ 10 ദിവസമായി രാഹുല്‍ പറയുന്നത് ഞാന്‍ നിരീക്ഷിക്കുകയാണ്. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു ഇന്ത്യ സംസ്ഥാനങ്ങളുടെ യൂനിയനാണെന്ന്. മറ്റൊരിക്കല്‍ ഇന്ത്യ ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെയാണെന്ന് പറഞ്ഞു- ഹിമന്ത പറഞ്ഞു.
അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ജിന്നയുടെ പ്രേതം രാഹുലിനെ പിടികൂടിയിരിക്കുന്നുവെന്ന്. രാഹുലിന്റെ സ്വരം ജിന്ന 1947ല്‍ ഉപയോഗിച്ചതിനു സമാനമാണ്. ഉത്തരാഖണ്ഡില്‍ ഞാനത് പറഞ്ഞിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ രാഹുല്‍ ആധുനിക കാലത്തെ ജിന്നയാണ്- ഹിമന്ത കൂട്ടിച്ചേര്‍ത്തു.
2016ല്‍ നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഭീകരാക്രമണ കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി വെള്ളിയാഴ്ച ഉത്തരാഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ഹിമന്ത ആരോപിച്ചിരുന്നു.
'ഇവരുടെ മാനസികാവസ്ഥ നോക്കൂ. ജനറല്‍ ബിപിന്‍ റാവത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തിയത്. അതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. നിങ്ങള്‍ രാജീവ് ഗാന്ധിയുടെ മകന്‍ ആണോ എന്നതിന് ഞങ്ങള്‍ എപ്പോഴെങ്കിലും തെളിവ് ചോദിച്ചിട്ടുണ്ടോ? എന്റെ സൈന്യത്തോട് തെളിവ് ചോദിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം?'- എന്നായിരുന്നു ഹിമന്തയുടെ ചോദ്യം.