വന്‍ ഗൂഢാലോചന; സ്വപ്‌നയുടെ ആരോപണത്തില്‍ പോലിസില്‍ പരാതി നല്‍കി കെടി ജലീല്‍

കള്ള ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്

Update: 2022-06-08 10:18 GMT
വന്‍ ഗൂഢാലോചന; സ്വപ്‌നയുടെ ആരോപണത്തില്‍ പോലിസില്‍ പരാതി നല്‍കി കെടി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ കെ ടി ജലീല്‍ പോലിസില്‍ പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസിലാണ് കെടി ജലീല്‍ പരാതി നല്‍കിയത്.

കള്ള ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്. അതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അത് അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നും കെടി ജലീല്‍ പറഞ്ഞു.

നുണപ്രചരണം നടത്തി കേരളത്തിന്റെ അസ്ഥിരത തകര്‍ക്കാനാണ് ശ്രമം. ഇതിന് മുന്‍പും അടിസ്ഥാനരഹിതമായ ആരോപണം സ്വപ്‌ന നടത്തിയിട്ടുണ്ട്. ഇതൊന്നും കേരള മണ്ണില്‍ വിലപ്പോവില്ല. ഒന്നരവര്‍ഷത്തോളം ജയിലിലായിരുന്നു സ്വപ്‌ന. അന്ന് കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സികള്‍ പോലും ഒന്നും കണ്ടെത്തിയില്ല. ഇടതുപക്ഷത്തെ തകര്‍ക്കാനാണ് കോലിബി സഖ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഗൂഢാലോചനയില്‍ എങ്ങനെ കേസെടുക്കുമെന്ന ആശയക്കുഴപ്പിത്തിലാണ് കന്റോണ്‍മെന്റ് പോലിസ്. 

Tags:    

Similar News