ആയുര്‍വേദ ആചാര്യന്‍ പത്മശ്രീ പി കെ വാരിയര്‍ അന്തരിച്ചു

Update: 2021-07-10 07:51 GMT

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും പ്രമുഖ ആയുര്‍വേദ ചികില്‍സകനുമായ ഡോ. പി കെ വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു.

ആയുര്‍വേദത്തെ ആധുനിക യുഗത്തിന് ഉപയോഗപ്പെടുന്ന രീതിയിലേക്ക് മാറ്റിയെടുത്തതില്‍ മുഖ്യപങ്കുവഹിച്ച ഡോ. വാര്യര്‍ ഔഷധ നിര്‍മാണത്തെ പരിഷ്‌കരിക്കുന്നതിന് നേതൃത്വം നല്‍കി. ലക്ഷക്കണക്കിന് രോഗികള്‍ക്ക് ചികില്‍സയിലൂടെ ആശ്വാസം നല്‍കി.

1921ല്‍ ശ്രീധരന്‍ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും മകനായാണ് ജനിച്ചത്. കോട്ടക്കല്‍ ഗവ. രാജാസ് സ്‌കൂളിലും വൈദ്യരത്‌നം പി എസ് വാര്യര്‍ ആയുര്‍വേദ കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1953 മുതല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ചുമതലക്കാരനായിരുന്നു.

1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാരംഗരത്‌നം പുരസ്‌കാരം, പതഞ്ജലി പുരസ്‌കാരം, കാലിക്കറ്റ്, എംജി സര്‍വകലാശാലയുടെ ഓണററി പുരസ്‌കാരം എന്നിവ ലഭിച്ചു.

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ഭാര്യ പരേതയായ മാധവിക്കുട്ടി വാരസ്യാര്‍. മക്കള്‍ ഡോ. കെ ബാലചന്ദ്ര വാര്യര്‍, പരേതനായ കെ വിജയന്‍ വാര്യര്‍, സുഭദ്ര രാമചന്ദ്രന്‍.

മരുമക്കള്‍ രാജലക്ഷ്മി, രതി വിജയവാര്യര്‍, കെ വി രാമചന്ദ്ര വാര്യര്‍.

Tags:    

Similar News