പത്മശ്രീ ഡോ. പി കെ വാര്യര്‍ക്ക് യാത്രാമൊഴി; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം
മലപ്പുറം: ആയുര്‍വ്വേദാചാര്യന്‍ പത്മശ്രീ ഡോ. പി കെ വാര്യര്‍ക്ക് നാട് യാത്രാമൊഴിയോതി. മൃതദേഹം ആയുര്‍വ്വേദ നഗരത്തിലെ കുടുംബ ശ്മാശാനത്തില്‍ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍.
ഇന്ന് ഉച്ചയ്ക്ക് 12.30നാണ് പി കെ വാര്യര്‍ (100) കോട്ടക്കലിലെ അര്യവൈദ്യശാല ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങി ഭരണാധികാരികളും രാഷ്ട്രീയ സാസ്കാരിക നേതാക്കളും പി കെ വാര്യരുടെ നിര്യാണത്തില്‍ അനുശോചിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാന്, എ കെ ശശീന്ദ്രന് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നേരിട്ടെത്തി. ആയുര്വ്വേദാചാര്യനെ അവസാന നോക്ക് കാണാന്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കൈലാസ മന്ദിരത്തിലേക്ക് നിരവധി പേരാണ് എത്തിയത്.