ഡാന്‍സ് ചെയ്ത് ജയില്‍മോചനം ആഘോഷിച്ച് അടിപിടിക്കേസിലെ പ്രതി (വീഡിയോ)
ജയിലില്‍ കിടന്ന കാലത്ത് എഴുതാനും വായിക്കാനും പഠിക്കാനായെന്നും ശിവ പറഞ്ഞു.
ലഖ്നോ: ഉത്തര്‍പ്രദേശിലെ കന്നോജില് ജയില്‍ മോചിതനായ പ്രതി സന്തോഷസൂചകമായി ഡാന്‍സ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. കന്നോജ് ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശിവ എന്ന തടവുകാരനാണ് സ്റ്റെപ്പിട്ട് പുറത്തേക്ക് വരുന്നത്. ഒരു അടിപിടി കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കഴിഞ്ഞ 11 മാസമായി ഇയാള്‍ ജയിലിലായിരുന്നു. കുടുംബമില്ലാത്തതിനാല്‍ ജാമ്യത്തില്‍ എടുക്കാനോ പിഴ സംഖ്യ അടയ്ക്കാനോ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരു സന്നദ്ധസംഘടനയാണ് ഇയാളെ ജാമ്യത്തില്‍ എടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചത്.
जेल से छूटने की ख़ुशी समझिए. जनाब 9 महीने से जेल में बंद थे. आज ये जेल से निकले हैं. ख़ुशी के मारे नाच रहे हैं. यूपी के कन्नौज के ये विचित्र प्राणी हैं. कहीं यह नाभी वाला पत्रकार तो नहीं. @JaikyYadav16 ☺ pic.twitter.com/TeMa7ILh5x
— kp Pathak (@KpPatha19731260) November 27, 2024
ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇയാള്‍ ഡാന്‍സ് ചെയ്യുന്നത്. ജയിലില്‍ കിടന്ന കാലത്ത് എഴുതാനും വായിക്കാനും പഠിക്കാനായെന്നും ശിവ പറഞ്ഞു.