തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ വ്യാജമാണെന്ന ആരോപണത്തില്‍ പോലിസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് തള്ളി എഡിജിപി. കോട്ടയം എസ്പി നല്‍കിയ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിജിപി മനോജ് പി എബ്രഹാം റിപോര്‍ട്ട് തള്ളിയത്. വീണ്ടും അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു.
ആത്മകഥ ചോര്‍ന്നത് ഡിസിയില്‍ നിന്നാണെന്നാണ് പ്രാഥമിക അന്വേഷണ റിപോര്‍ട്ടിലുള്ളത്. എന്നാല്‍, എന്തിന് ചോര്‍ത്തിയെന്ന് റിപോര്‍ട്ടില്‍ വ്യക്തതയില്ല. അതിനാല്‍, ഇക്കാര്യം കൂടി വീണ്ടും അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇ പി ജയരാജന്‍ ഉള്‍പ്പെടെ എല്ലാവരുടെയും മൊഴി വീണ്ടുമെടുക്കും.