തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു

Update: 2024-11-28 03:43 GMT

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു. കൈപ്പത്തിയില്‍ ഗുരുതരമായി പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനെ (23) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. കഴക്കൂട്ടം ജംഗ്ഷനിലെ കല്‍പ്പാത്തി ഹോട്ടലില്‍ ആയിരുന്നു സംഭവം. സംഭവത്തില്‍ കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരന്‍ വിനീഷ് (കിട്ടു) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുവരും വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതികളാണ്. ഒരാഴ്ച മുന്‍പ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് തര്‍ക്കമുണ്ടാക്കിയിരുന്നു. പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ആയിരുന്നു ആക്രമണം.

Similar News