ന്യൂഡല്‍ഹി: വയനാട് എംപിയായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ലോക്സഭയിലാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. സെറ്റ്സാരിയെടുത്താണ് പ്രിയങ്ക എത്തിയത്. തുടര്‍ന്ന് തുടര്‍ന്ന് ഭരണഘടന കൈയ്യില്‍ പിടിച്ച് സത്യവാചകം ചൊല്ലിയാണ് അവര്‍ എംപിയായി ചുമതലയേറ്റത്.
സത്യപ്രതിജ്ഞ കാണാൻ അമ്മ സോണിയ ഗാന്ധി ഗാലറിയിൽ എത്തിയിരുന്നു. സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ഇരിപ്പിടത്തിൽ ഉണ്ടായിരുന്നു. രാവിലെ സോണിയയുടെ വീട്ടിൽ നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക തിരിച്ചത്. പുഷ്പവൃഷ്ടിയോടെയാണ് പ്രവർത്തകർ പാർലമെന്റിലേക്ക് യാത്രയാക്കിയത്.