കോടി രൂപ ആവശ്യപ്പെട്ട് തൊഴിലുടമയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം: ഡ്രൈവറും ബന്ധുവും അറസ്റ്റില്‍

Update: 2021-01-28 06:33 GMT

മുംബൈ: കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് കെട്ടിട നിര്‍മ്മാതാവിന്റെ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയ െ്രെഡവറും ബന്ധുവും അറസ്റ്റില്‍. മകളുടെ വിഹാഹത്തിനുള്ള പണത്തിനായാണ് െ്രെഡവര്‍ കുട്ടികളെ തട്ടിയെടുത്ത് ഒരു കോടി രൂപ ആവശ്യപ്പെട്ടത്. മുംബൈയിലെ അന്ധേരിയില്‍ കെട്ടിട നിര്‍മാതാവിന്റെ ഡ്രൈവറായ ജോലി ചെയ്യുന്നയാളാണ് തൊഴിലുടമയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ചോദ്യം ചെയ്യലില്‍ െ്രെഡവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.


ജൂഹുവില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ തന്നെ മര്‍ദ്ദിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ഡ്രൈവര്‍ പറഞ്ഞിരുന്നത്. 'ജുഹു പിവിആറിനരികെ വച്ച് ഒരാള്‍ ബലം പ്രയോഗിച്ച് കാറിന്റെ ഡോര്‍ തുറക്കുകയും െ്രെഡവറെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിനിടെ ഇവര്‍ മക്കള്‍ക്കും െ്രെഡവറിനും മയങ്ങാനുള്ള മരുന്ന് നല്‍കി. അതിനു ശേഷം മൂന്ന് ബൈക്കുകളിലായി 6 പേരെത്തി െ്രെഡവറെ മര്‍ദ്ദിച്ചു. ഇതിനിടെ പൊലീസ് എത്തി ഒരു കുട്ടിയെ രക്ഷിച്ചിരുന്നു. ഇതിനിടെ കുട്ടികളുടെ അമ്മയ്ക്കാണ് ഒരു കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള കോള്‍ എത്തിയത്.' പൊലീസ് പറയുന്നു. 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ താന്‍ നടത്തിയ ഒരു നാടകമായിരുന്നു ഇതെന്ന് െ്രെഡവര്‍ വെളിപ്പെടുത്തിയത്..




Tags:    

Similar News