അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

കൊരട്ടി ആറ്റപ്പാടം പളളിയാന്‍ ഷിയോ(27), കൊരട്ടി ദേവമാത പള്ളിക്ക് സമീപം തോട്ടത്തില്‍ സോണറ്റ്(20), കോടശ്ശേരി താഴൂര്‍ വടാശ്ശേരി എഡ്വിന്‍(26) എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായത്.

Update: 2022-05-19 19:24 GMT

തൃശൂര്‍: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ ആറംഗ സംഘത്തിലെ മൂന്ന് പേരെ കൊരട്ടി പോലിസ് അറസ്റ്റ് ചെയ്തു. കൊരട്ടി ആറ്റപ്പാടം പളളിയാന്‍ ഷിയോ(27), കൊരട്ടി ദേവമാത പള്ളിക്ക് സമീപം തോട്ടത്തില്‍ സോണറ്റ്(20), കോടശ്ശേരി താഴൂര്‍ വടാശ്ശേരി എഡ്വിന്‍(26) എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായത്.

ഷിയോവിനെ വീട്ടില്‍ നിന്നും സോണറ്റിനെ ഇരിങ്ങാലക്കുടിയിലെ ബന്ധുവീട്ടില്‍ നിന്നും എഡ്വിനെ കാതിക്കുടത്ത് നിന്നുമാണ് പിടികൂടിയത്. കൊരട്ടി കുലയിടത്ത് നെയ്യന്‍ റോജറിന്റെ വീട്ടില്‍ താമസിച്ചിരുന്ന പൊന്നാനി സ്വദേശി ഷെജിന്‍ മന്‍സില്‍ ഷെജീബിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഈ മാസം 14നായിരുന്നു സംഭവം.

റോജറും ഷെജിബും റോജറിന്റെ അമ്മയും അറസ്റ്റിലായ ഷിയോയും ഒമാനില്‍ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നതെന്ന് പോലിസ് അറിയിച്ചു. ഇവിടെവച്ചാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നത്. ഷെജീബ് റോജറിന്റെ വീട്ടില്‍ വന്നതായിരുന്നു. അവിടെ റോജറിന്റെ സഹോദരന്‍ ആഷ്വിന്‍ മാത്രമാണുണ്ടായത്. ഈ സമത്താണ് ആറംഗസംഘം തട്ടിക്കൊണ്ടു പോയത്. ഷെജീബിനെ പിന്നീട് പൊന്നാനിയില്‍ നിന്നും കണ്ടെത്തി. ആഷ്വിലിന്റെ പരാതിയെ തുടര്‍ന്നാണ് പോലിസ് നടപടി സ്വീകരിച്ചത്.

Tags:    

Similar News