ദുബയ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍: കാന്തപുരത്തിന്റെ പ്രഭാഷണം വെള്ളിയാഴ്ച
ദുബയ് ഊദ്‌മേത്ത റോഡില്‍ അല്‍ ജദ്ധാഫിലുള്ള അല്‍ വസ്ല് ക്ലബ്ലിലാണ് പ്രഭാഷണം. ഖുര്‍ആന്‍ അവതരിക്കപ്പെട്ട വിശുദ്ധ റമസാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചരണത്തിനും പഠനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബയ് ഗവണ്‍മെന്റ് കഴിഞ്ഞ 23 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ശ്രദ്ധേയമായ സംരഭമാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍.
ദുബയ്: 23ാംമത് ദുബയ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി നടക്കുന്ന റമസാന്‍ പ്രഭാഷണ പരിപാടിയില്‍ വെള്ളിയാഴ്ച സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാര്‍, കര്‍ണാടക സ്‌റ്റേറ്റ് എസ് എസ് വൈ എസ് ജനറല്‍ സെക്രട്ടറി ഡോ. അബ്ദുറഷീദ് സഖാഫി കക്കിഞ്ച എന്നിവര്‍ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുബയ് ഊദ്‌മേത്ത റോഡില്‍ അല്‍ ജദ്ധാഫിലുള്ള അല്‍ വസ്ല് ക്ലബ്ലിലാണ് പ്രഭാഷണം. ഖുര്‍ആന്‍ അവതരിക്കപ്പെട്ട വിശുദ്ധ റമസാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചരണത്തിനും പഠനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബയ് ഗവണ്‍മെന്റ് കഴിഞ്ഞ 23 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ശ്രദ്ധേയമായ സംരഭമാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍.
ദുബൈ അന്താരാഷ്ട്ര ഹോളിഖുര്‍ആന്‍ അവാര്‍ഡ് പ്രതിനിധികള്‍ക്ക് പുറമെ പ്രമുഖ മതപണ്ഡിതരും നേതാക്കളും സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരും അതിഥികളായി സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഐസിഎഫ് ദുബൈ പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍, മര്‍കസ് സെക്രട്ടറി മുഹമ്മദ് പൂല്ലാളൂര്‍, സിറാജ് ഗള്‍ഫ് ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ്, സ്വാഗതസംഘം ചെയര്‍മാന്‍ ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഫസല്‍ മട്ടന്നൂര്‍, കെ സി എഫ് നാഷണല്‍ മീഡിയ പബ്ലിക്കേഷന്‍ സെക്രട്ടറി സൈനുദ്ദീന്‍ ഹാജി ബെല്ലാര, പബ്ലിക്ക് റിലേഷന്‍ മാനേജര്‍ ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, മര്‍കസ് മീഡിയ ഇന്‍ചാര്‍ജ് സലീം ആര്‍ ഇ സി, കെ സി എഫ് നാഷണല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഹാജി മൂസ ബസാറ എന്നിവര്‍ പങ്കെടുത്തു.