പന്തളത്ത് യുവാവിന് വെട്ടേറ്റ സംഭവം: ഡിവൈഎഫ്‌ഐയുടെ ആരോപണം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനെന്ന് എസ്ഡിപിഐ

ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ കൊലക്കേസ് പ്രതി ഷഫീഖിന്റെ അനുജന്‍ റഫീഖ് അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് കുരമ്പാലയിലെത്തിയതില്‍ ദുരൂഹതയുണ്ട്. തെളിവില്ലാത്ത അക്രമങ്ങളുടെ ഉത്തരവാദിത്വം ആരും എസ്ഡിപിഐയുടെ മേല്‍ കെട്ടിവെയ്ക്കരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Update: 2019-01-19 17:05 GMT

പന്തളം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റഫീഖിന് ദുരൂഹ സാഹചര്യത്തില്‍വെട്ടേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ അടൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ കൊലക്കേസ് പ്രതി ഷഫീഖിന്റെ അനുജന്‍ റഫീഖ് അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് കുരമ്പാലയിലെത്തിയതില്‍ ദുരൂഹതയുണ്ട്. തെളിവില്ലാത്ത അക്രമങ്ങളുടെ ഉത്തരവാദിത്വം ആരും എസ്ഡിപിഐയുടെ മേല്‍ കെട്ടിവെയ്ക്കരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐയുടെ നേതാക്കള്‍ നിജസ്ഥിതി അന്വേഷിച്ച് വേണം ആരോപണമുന്നയിക്കാന്‍. സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണ് ഡിവൈഎഫ്‌ഐയുടെ ശ്രമം. സംഭവത്തിലെ ദുരൂഹത നീക്കി മുഴുവന്‍ പ്രതികളേയും പിടികൂടണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ആസാദ് പന്തളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി പഴകുളം, വൈസ് പ്രസിഡന്റ് അല്‍അമീന്‍ മണ്ണടി, മുജീബ് ചേരിക്കല്‍, രവി പുതുമല സംസാരിച്ചു.

Tags:    

Similar News